ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം മന്ത്രിയും തന്ത്രി കുടുംബവുമായി ഇന്ന് ചര്‍ച്ച

Published : Oct 06, 2018, 09:19 AM ISTUpdated : Oct 06, 2018, 09:21 AM IST
ശബരിമല സ്ത്രീ പ്രവേശനം: ദേവസ്വം മന്ത്രിയും  തന്ത്രി കുടുംബവുമായി ഇന്ന് ചര്‍ച്ച

Synopsis

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും ഇന്ന് തന്ത്രിമാരുമായി ചർച്ച നടത്തും.  

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍  ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും ഇന്ന് തന്ത്രിമാരുമായി ചർച്ച നടത്തും.

ശബരിമല സ്ത്രീ പ്രവേശനം സമവായചർച്ച നടത്തണം എന്ന സിപിഎമ്മിന്‍റെ നിർദ്ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോൺഗ്രസ്സും ബിജെപിയും ചുവട് മാറ്റിയതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. 

വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം. താല്പര്യമില്ലാത്തവർക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരിയും വ്യക്തമാക്കി. സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിനാണ് ബിജെപി ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി; മുഹമ്മദ് ഹനീഷിന് തിരിച്ചടി; കോടതിയലക്ഷ്യ നടപടിക്കെതിരായ അപ്പീൽ തള്ളി ഹൈക്കോടതി
സുഗതനെ ഒരാഴ്ചക്കകം കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണം, കാപ്പ കേസിൽ ജയിലിലായ പ്രതിയെ സംരക്ഷിക്കരുത്; 23 മുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും: എൽഡിഎഫ്