ഓഫീസിലിരുന്ന് ഉറങ്ങുന്ന മന്ത്രി; ട്രോളന്മാര്‍ക്ക് ചാകര

Published : Sep 17, 2018, 06:15 PM ISTUpdated : Sep 19, 2018, 09:28 AM IST
ഓഫീസിലിരുന്ന് ഉറങ്ങുന്ന മന്ത്രി; ട്രോളന്മാര്‍ക്ക് ചാകര

Synopsis

പാകിസ്ഥാനില്‍ ആദ്യമായി ഭരണത്തില്‍ എത്തിയ ഇമ്രാന്‍ ഖാന്‍ ഭരണപരിഷ്കാര നടപടികളില്‍ക്കൂടി ജനപ്രീതി നേടുന്നു എന്ന സര്‍വേ വന്ന ദിവസം തന്നെയാണ് മന്ത്രിയുടെ ഉറക്കവും വൈറലായത്.

ഇസ്‌ളാമാബാദ്:  ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ വൈറലായതോടെ പാകിസ്താന്‍ വനിതാമന്ത്രിക്ക് ട്രോള്‍ പെരുമഴ. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന്‍ മസാരിക്കാണ് ഉറക്കം വിനയായത്‌.ഷിറീന്‍ ഓഫീസിലിരുന്ന് ഉറങ്ങുന്ന ഫോട്ടോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ പാകിസ്താനില്‍നിന്നുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ ട്രോളുകളുമെത്തി. ഷിറീനെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ളവയാണ് അധികം ട്രോളുകളും. പാകിസ്ഥാനില്‍ ആദ്യമായി ഭരണത്തില്‍ എത്തിയ ഇമ്രാന്‍ ഖാന്‍ ഭരണപരിഷ്കാര നടപടികളില്‍ക്കൂടി ജനപ്രീതി നേടുന്നു എന്ന സര്‍വേ വന്ന ദിവസം തന്നെയാണ് മന്ത്രിയുടെ ഉറക്കവും വൈറലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹപ്രവർത്തകൻ 'ആന്‍റി' എന്ന് വിളിച്ചു; പരാതി നൽകിയ ഇന്ത്യൻ യുവതിക്ക് 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
വേലിക്കടിയിലെ മണ്ണ് മാന്തി നീക്കി രക്ഷപെട്ടത് സുപ്രധാന പദ്ധതിയിലെ അംഗം, 'ന്യൂക്ഗു'വിനായി തെർമൽ ക്യാമറ അടക്കം രംഗത്ത്, വ്യാപക തെരച്ചിൽ