
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത മാസികയായ ടൈമിന് ഇനി പുതിയ അവകാശികള്‍. മെറഡിത്ത് കോര്‍പ്പറേഷന്‍റെ സ്വന്തമായിരുന്ന ടൈം മാസിക ക്ലൗഡ് കംപ്യൂട്ടിങ് വെബ്സൈറ്റ് സെയിൽസ്ഫോഴ്സ് കമ്പനി ഉടമസ്ഥരായ മാര്‍ക്ക് ബെനിയോഫും ഭാര്യയും ചേര്‍ന്നാണ് സ്വന്തമാക്കിയത്. 190 മില്യൺ ഡോളര്‍ അഥവാ അയിരത്തി മുന്നൂറ് കോടിയിലധികം ഇന്ത്യന്‍ രൂപയുടെ ഇടപാടാണ് നടന്നത്.
കമ്പനിയുടെ ഉടമസ്ഥതയിലല്ല ഏറ്റെടുക്കല്‍ നടത്തിയതെന്നാണ് ബെനിയോഫ് ദമ്പതികള്‍ പറയുന്നത്. വ്യക്തിപരമായ താല്‍പര്യമായിരുന്നു കച്ചവടത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. ഒരു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
1923 ല്‍ സ്ഥാപിതമായ ടൈം മാഗസീന് ലോകമെമ്പാടും വായനക്കാരുണ്ട്. യേൽ സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു ഹെൻറി യൂസും ബ്രിട്ടൻ ഹാഡനും ചേര്‍ന്ന് ചെറിയ സംരംഭമായാണ് ടൈം മാഗസീന്‍ തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam