കാവികൊടിയേന്തിയ ഭാരതാംബയെ കേരളം അംഗീകരിക്കില്ല,സർവ്വകലാശാല മതേതര വേദിയാണ്,ഗവര്‍ണര്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു

Published : Jun 26, 2025, 10:15 AM ISTUpdated : Jun 26, 2025, 10:18 AM IST
Bharat Matha Governor

Synopsis

സർക്കാർ ശക്തമായ നിലപാട് ചാൻസിലറെഅറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: ഗവർണക്കെതിരെ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു  രംഗത്ത്. സർക്കാർ ശക്തമായ നിലപാട് ചാൻസിലറെ അറിയിച്ചിട്ടുണ്ട്.  കാവികൊടിയേന്തി പട്ടുസാരിയുടത്ത ഭാരതംബയെ രാജ്യം അംഗീകരിച്ചിട്ടില്ല അതിനെ അംഗീകരിച്ചെടുക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്  കാവികൊടിയേന്തിയ ഭാരതംബയെ കേരളം അംഗീകരിക്കില്ല സർവ്വകലാശാല മതേതര വേദിയാണ് അതിന് നേതൃത്വo കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല നിയമപരമായി ഇക്കാര്യം  പരിശോധിക്കും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന സംഘർഷത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ സർവകലാശാല നടപടി തുടങ്ങി. എഞ്ചിനീയറിംഗ് വിഭാഗത്തിന്  സര്‍വ്വകലാശാല നിർദേശം നൽകി രജിസ്ട്രാർ നിയമ നടപടിയിലേക്ക് നീങ്ങുകയാണ്. കന്‍റോണ്‍മെന്‍റ്  പൊലിസ് രണ്ട് കേസെടുത്തു SFI-KSU പ്രവർത്തകർക്കെതിരെ പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.ഇന്നലെ  മർദ്ദനമേറ്റ KSU പ്രവർത്തകർ പരാതി നൽകിയിട്ടില്ല

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്