'ഏപ്രിൽ മെയ് മാസത്തിലെ സ്കൂള്‍ അവധി മാറ്റുന്നതില്‍ ചർച്ചയാകാം ,കനത്ത മഴയുള്ള ജൂൺ ജൂലൈയിലേക്ക് മാറ്റുന്നതില്‍ എന്താണ് അഭിപ്രായം ' : വി ശിവന്‍കുട്ടി

Published : Jul 31, 2025, 10:33 AM ISTUpdated : Jul 31, 2025, 12:13 PM IST
v sivankutty

Synopsis

മാറ്റം വേണമെന്നത് എന്റ വ്യക്തിപരമായ അഭിപ്രായം

തിരുവനന്തപുരം: മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂൺ ജൂലൈ ആണ്  മഴക്കാലം ഏപ്രിൽ മെയ് മാസത്തിലെ  അവധി മാറ്റുന്നത് ചർച്ചയാക്കാം ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത്  വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഹൈസ്കൂളിൽ 9.45 മുതൽ 4.15 വരെയായി തന്നെ ക്ലാസ് സമയം തുടരും. മദ്രസ സമയത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉയർത്തിയ സമസ്ത  വഴങ്ങിയിരുന്നു. പരാതി ഉന്നയിച്ച സമസ്ത വിഭാഗങ്ങൾക്ക് പുറമെ മറ്റ് വിഭാഗങ്ങളെയും മാനേജ്മെൻറുകളെയും ചർച്ചക്ക് വിളിച്ച സർക്കാറിൻറെ തന്ത്രം ഫലം കാണുകയായിരുന്നു. സമയത്തിൽ മാറ്റം വരുത്തി അക്കാഡമിക് കലണ്ട‌ർ അൻുസരിച്ച് ക്ലാസ് തുടങ്ങിയത് മന്ത്രി അവരെ ബോധ്യപ്പെടുത്തി. സമയമാറ്റം ഹൈക്കോടതിയെ അറിയിച്ചതിനാൽ പിന്നോട്ട് പോകാനുള്ള പ്രയാസവും അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ