ടാങ്കര്‍ലോറി സമരം ഒത്തുതീര്‍പ്പാക്കാന്‍ വൈകിട്ട് ചര്‍ച്ച

By Web DeskFirst Published Nov 23, 2016, 9:08 AM IST
Highlights

തിരുവനന്തപുരം: ഐ ഒ സി ടാങ്കര്‍ ഉടമകളുടെയും.തൊഴിലാളികളുടെയും കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച പണിമുടക്ക് തീര്‍ക്കാന്‍ വൈകിട്ട് ചര്‍ച്ച. തിരുവനന്തപുരത്ത് മന്ത്രിമാരുടെ സാനിധ്യത്തിലാണ് ചര്‍ച്ച നടക്കുക. സമരം മൂലം സംസ്ഥാനത്തെ ഭൂരിഭാഗം ഐ ഒ സി പമ്പുകളും അടഞ്ഞു കിടക്കുകയാണ്.

സമരം മൂന്നാം ദിവസത്തിലെത്തിയതോടെ ഐ ഒ സിയുടെ സംസ്ഥാനത്തെ 500 ല്‍ അധികം പമ്പുകള്‍ അടച്ചൂ പൂട്ടിക്കഴിഞ്ഞു. പല തലങ്ങളിലായി കഴിഞ്ഞ മൂന്ന് ദിവസമായി ചര്‍ച്ചകള്‍ നടന്ന് വരികയായിരുന്നു. സംഘടന മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കമ്പനി തയ്യാറാകാത്തതിനെ തുടര്‍ന്ന് സമവായത്തിലെത്താതെ സമരം മുന്നോട്ട് പോയി. തൊഴിലാളി സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയും, തൊഴില്‍ മന്ത്രിയും ഇടപെട്ടതും വൈകുന്നേരം ചര്‍ച്ചക്ക് സാഹചര്യം ഒരുങ്ങിയതും.
പുതിയതായി പ്രഖ്യാപിച്ച ടെന്‍ഡറിലെ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും ഉള്‍പ്പെട്ട കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം. കോര്‍ഡിനേഷന്‍ കമ്മറ്റി നേരത്തെ മുന്നോട്ട് വച്ച 11 ആവശ്യങ്ങളില്‍ നിന്ന് ആറെണ്ണത്തില്‍ കടുംപിടിത്തം വേണ്ടന്ന് തീരുമാനമായി. മറ്റ് അഞ്ച് ആവശ്യങ്ങള്‍ നേതാക്കള്‍ കമ്പനിക്ക് മുന്നില്‍ ഉന്നയിച്ചെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. കമ്പനിയുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച ഉണ്ടാകാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

 

click me!