അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കം

Published : May 29, 2016, 11:05 AM ISTUpdated : Oct 04, 2018, 07:35 PM IST
അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കം

Synopsis

വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും ചീമേനി താപവൈദ്യുത പദ്ധതിയും അത്യാവശ്യമാണെന്നോർമ്മിപ്പിച്ചാണ് വൈദ്യുതിമന്ത്രി പുതിയ ചർച്ചക്ക് തുടക്കമിടുന്നത്. എതിർപ്പുയർത്തുന്നവരുമായി ചർച്ച നടത്തും. വൻകിട ഊർജ്ജോത്പാദനപദ്ധതികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കടകംപള്ളിയുടെ നിലപാട്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പുതിയ ടൗൺഷിപ്പും ചേർത്താണ് ചീമേനി പദ്ധതിക്കുള്ള ശ്രമം.  പിണറായിയുടെ വിശ്വസ്തനായ കടകംപള്ളി വിവാദപദ്ധതികൾക്ക് പച്ചക്കൊടി കാട്ടുന്പോൾ എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ എതിർപ്പ് ആവർത്തിക്കുന്നു.  അതിരപ്പിള്ളിക്കെതിരായ നിലപാടിൽ ഒരു മാറ്റമില്ലെന്ന് സിപിഐ നേതാവും  മന്ത്രിയുമായ വിഎസ് സുനിൽകുമാർ വ്യക്തമാക്കി.

പരിസ്ഥിതി സംഘടനകളും വൈദ്യുതിമന്ത്രിക്കെതിരെ നിലപാടെടുത്തു. മുൻവൈദ്യുതിമന്ത്രി ആര്യാടൻ കടകംപള്ളിയെ പിന്തുണച്ചു. വിശദമായ ചർച്ചകളില്ലാതെ വിവാദപദ്ധതികളിൽ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കരുതെന്നാണ് സിപിഐ നിലപാട്. ഭരണമുന്നണിയിലും മന്ത്രിമാർക്കും ഇടയിലെ ആദ്യത‍ർക്കമായി അതിരപ്പിള്ളി മാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മാറ്റത്തിനായുള്ള ആഗ്രഹം യുവാക്കൾക്കിടയിൽ ഉണ്ടായിരുന്നു, ഇടതു പാർട്ടികളെ ഒതുക്കി': ഫലം വരും മുൻപ് ഡിഎംകെയെ തള്ളിപ്പറഞ്ഞ് സിപിഎം പിബി അംഗം
ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി, മെസ്സ് അടപ്പിച്ചു; നടപടിയുമായി കർണാടക സർക്കാർ