ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് . സൗകര്യമില്ലെങ്കിൽ ഇടത്താവളമായി അംഗീകരിക്കില്ല. എറണാകുളം പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എറണാകുളം: ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. സൗകര്യമില്ലെങ്കിൽ ഇടത്താവളമായി അംഗീകരിക്കില്ല. മതിയായ അടിസ്ഥാന സൗകര്യങ്ങൾ തീര്‍ത്ഥാടര്‍ക്ക് ലഭിക്കണം. വെറുതെ ഇടത്താവളം എന്ന് ബോർഡ് വെച്ച് തീര്‍ത്ഥാടകരെ വിളിച്ചു കയറ്റി വഴിയാധാരമാക്കരുത്. ദേവസ്വം 25-30 വരെ ഇടത്താവളം കണ്ടുവെച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. എറണാകുളം പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

YouTube video player