മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നു; പ്രോഗ്രസ് റിപ്പോര്‍ട്ട് നൽകണമെന്ന് മുഖ്യമന്ത്രി

Web Desk |  
Published : Apr 17, 2018, 01:27 PM ISTUpdated : Jun 08, 2018, 05:50 PM IST
മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നു; പ്രോഗ്രസ് റിപ്പോര്‍ട്ട് നൽകണമെന്ന് മുഖ്യമന്ത്രി

Synopsis

മന്ത്രിമാ‍ർ പ്രോഗ്രസ് റിപ്പോര്‍ട്ട് നൽകണമെന്ന് മുഖ്യമന്ത്രി  പ്രവര്‍ത്തന പുരോഗതി പ്രത്യേക ഫോമിൽ പൂരിപ്പിച്ച് നൽകണം  നിശ്ചിത രൂപത്തിൽ പ്രവര്‍ത്തന പുരോഗതി അറിയിക്കണം  പ്രത്യേക ഫോം തയ്യാറാക്കി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് 

തിരുവനന്തപുരം: ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താൻ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പ്രത്യേക ഫോമിൽ പ്രവര്‍ത്തനങ്ങൾ പൂരിപ്പിച്ച് നൽകാനാണ് നിര്‍ദ്ദേശം.

മന്ത്രിമാർക്കും വകുപ്പുകൾക്കും നിരന്തര വിലയിരുത്തൽ, സര്‍ക്കാറിന്‍റെ പ്രവർത്തന മികവളക്കാൻ ഇടക്കിടെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ, ഇതിനെല്ലാം പുറമെയാണ് മന്ത്രിമാരോട് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. പ്രത്യേക ഫോമിൽ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങൾ എല്ലാ മന്ത്രിമാരും പൂരിപ്പിച്ച് നൽകണം. 

ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികൾ ചെലവിഴിച്ച തുക, വരാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ. പദ്ധതികൾക്ക് പ്രതീക്ഷിക്കുന്ന സമയപരിധി തുടങ്ങി സമഗ്ര വിവരങ്ങളടങ്ങിയതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്.  സര്‍ക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായിക്കൂടിയാണ് പ്രവര്‍ത്തന പരിശോധനയെന്നാണ് സൂചന. 

പ്രകടന പത്രികയുമായി ബന്ധപ്പെടുത്തി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ വകുപ്പുകളുടെ സ്വയം വിലയിരുത്തൽ കൂടിയാണ് ഉദ്ദേശിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഫലവും തിരുത്തൽ നടപടികളുമെല്ലാം  അതാത് വകുപ്പുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പറയന്നു. ആക്ഷേപങ്ങൾ ഏറെ കേൾക്കുന്ന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തന വിലയിരുത്തൽ ആരു നടത്തുമെന്ന രാഷ്ട്രീയ കൗതുകം പക്ഷെ ബാക്കിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല