അഞ്ചാം ക്ലാസുകാരിയെ സഹപാഠികള്‍ വീട്ടില്‍ കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ച് കൊന്നു

Web Desk |  
Published : Mar 24, 2018, 09:04 AM ISTUpdated : Jun 08, 2018, 05:52 PM IST
അഞ്ചാം ക്ലാസുകാരിയെ സഹപാഠികള്‍ വീട്ടില്‍ കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ച് കൊന്നു

Synopsis

പീഡിപ്പിച്ചത് സഹപാഠികളെന്ന് മൊഴി തൊ​ണ്ണൂ​റു ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി മരണപ്പെട്ടു  

ഗുഹാവത്തി: ആ​സാ​മി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥ​നി​യെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ആ​സാ​മി​ലെ ന​ഗാ​വ് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. തൊ​ണ്ണൂ​റു ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടിയെ ന​ഗാ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെത്തിച്ചെങ്കിലും മരണപ്പെട്ടു. 

സ്കൂ​ളി​ൽ തനിക്കൊപ്പം പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളാ​ണ് ബലാത്സംഘം ചെയ്തതെന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ൽ​നി​ന്നും എ​ത്തി​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് അ​ക്ര​മി​ക​ൾ വീട്ടില്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കൂട്ടബലാത്സംഘം ചെയ്യുകയായിരുന്നു. 

സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​മ​ൻ​ ഒ​ളി​വി​ലാ​ണ്. കുട്ടിയെ പീഡിപ്പിച്ച ശേഷം പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീ​ട്ടി​ൽ​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് എ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാഗാവ് എസ്പി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശനം, സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും
ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പഴയപടിയാകില്ല