അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ 22കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ധരം സിങ് എന്ന പ്രതിയെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവച്ചു വീഴ്ത്തി.

അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ധരം സിങ് ആണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ശനിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. അഹമ്മദബാദിലെ വനിതാ ഹോസ്റ്റലിൽ ആറുദിവസം മുൻപ് സുരക്ഷ ജീവനക്കാരനായെത്തിയതാണ് പ്രതി ധരം സിങ്. രാത്രി പത്തുമണിയോടെ ഇയാൾ കെട്ടിടത്തിന്റെ ടെറസിലെത്തി. ഇതേ സമയം ടെറസിൽ ഉണ്ടായിരുന്ന 22കാരിയെ പുറകിലൂടെ ആക്രമിച്ചു. കഴുത്തിൽ വയ‍ർകുരുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കി. പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചു. ടെറസിലേക്കുളള വാതിൽ അകത്ത് നിന്ന് പൂട്ടിയ പ്രതി പെണ്‍കുട്ടിയുടെ ഫോണുമായി കടന്നുകളഞ്ഞു. അന്വേഷണം തുടങ്ങിയ പോലീസ് വൈകാതെ ഇയാളെ പിടികൂടി. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ധരം സിങിന്റെ കാലിൽ വെടിവച്ചു. ഇതിനിടെ ഒരു പോലീസുകാരനും പരിക്കേറ്റു. പ്രതി യുവതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇയാളെ നിയമിച്ച സെക്യൂരിറ്റി ഏജൻസിക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.