പീ‍ഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

Published : Dec 16, 2017, 04:34 PM ISTUpdated : Oct 05, 2018, 01:28 AM IST
പീ‍ഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

Synopsis

ലഖ്‌നൗ: രണ്ട്​ മാസത്തിലേറെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചത്​ പൊലീസിൽ പരാതിപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ്​ സംഭവം. 40 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്​.

ഭീഷണി വക​വെക്കാതെ പെൺകുട്ടി മൂന്നംഗ സംഘത്തിനെതിരെ പീഡിപ്പിച്ചതിന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ്​ പെൺകുട്ടി പീഡന വിവരം പുറത്തുപറയുന്നത്​. ഇതുപ്രകാരമാണ്​ പൊലീസിൽ പരാതി നൽകിയതും. പരാതി ലഭിച്ച്​ രണ്ട്​ ദിവസമായിട്ടും പൊലീസ്​ നടപടിയൊന്നുമെടുത്തില്ല. പൊലീസിൽ പരാതിപ്പെട്ടതിൽ ക്ഷുഭിതരായ മൂന്നംഗ സംഘം കഴിഞ്ഞ ദിവസം പെൺകുട്ടി തനിച്ചായ സമയത്ത്​ വീട്ടിൽ എത്തുകയായിരുന്നു.

പെൺകുട്ടിയുടെ ദേഹത്ത്​ കൂടെ മണ്ണെണ്ണയൊഴിച്ച സംഘം തീകൊളുത്തുകയായിരുന്നു. സംഘം ഉടൻ തന്നെ രക്ഷപ്പെടുകയും ചെയ്​തു. ഇതുസംബന്ധിച്ച്​ ​ചികിൽസയിലുള്ള പെൺകുട്ടി പൊലീസിന്​ മൊഴി നൽകുകയും ചെയ്​തു. 

പെൺകുട്ടിയുടെ പരാതിയിൽ നടപടി താമസിപ്പിച്ചതിന്​ സബ്​ഇൻസ്​പെക്​ടറെ സസ്​പെന്‍റ്​ ചെയ്​തിട്ടുണ്ട്​. പെൺകുട്ടിക്ക്​ ഭാഗികമായി പൊള്ളലേറ്റതായും മൂന്നംഗ സംഘത്തെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്നും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ഒ.പി സിങ്​ പറഞ്ഞു. 

 

ചിത്രം കടപ്പാട്: എന്‍ഡിടിവി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു