എന്‍റെ ശരീരത്തെ മാറ്റാന്‍ ഒരുക്കമല്ല: അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തില്‍ നിന്ന് അവള്‍ പിന്മാറി

Published : Aug 31, 2017, 12:38 PM ISTUpdated : Oct 05, 2018, 12:16 AM IST
എന്‍റെ ശരീരത്തെ മാറ്റാന്‍ ഒരുക്കമല്ല: അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തില്‍ നിന്ന് അവള്‍ പിന്മാറി

Synopsis

മിസ്സ് ബ്രിട്ടന്‍ കിരീടം ചൂടിയ സോയി സമെയിലിയെ സമൂഹ മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നത് ഇപ്പോള്‍ മറ്റൊരു കാര്യത്തിനാണ്. സൗന്ദര്യം മാത്രമല്ല, ശക്തമായ നിലപാടുകളും തനിക്കുണ്ടെന്ന്  കഴിഞ്ഞ ദിവസങ്ങളില്‍ സമെയിലി ലോകത്തിന് കാണിച്ച് കൊടുത്തു. ഈ ശക്തമായ നിലപാടുകളാണ് സമെയിലിയെ പ്രിയങ്കരിയാക്കുന്നത്.

സെപ്റ്റംബറില്‍ നടക്കുന്ന മിസ്സ് യുനൈറ്റഡ് കോണ്ടിനന്‍സില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു സമെയിലി. തെക്കേ അമേരിക്കയിലെ എക്യൂഡേറിലാണ് മത്സരം നടക്കുന്നത്.  എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തടി കുറയ്ക്കാന്‍ പരിപാടിയുടെ ഡയറക്ടേര്‍സ് സമെയിലിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറുകയും മിസ്സ് ബ്രിട്ടന്‍ കിരീടം തിരികെ നല്‍കുകയും ചെയ്തു ഈ മിടുക്കി. 

ഞാന്‍ എന്നെ സ്നേഹിക്കുന്നു. ആര്‍ക്ക് വേണ്ടിയും മാറാന്‍ ഞാന്‍ തയ്യാറല്ല. സൈസ് 10 ആയത് കൊണ്ട് മാത്രം എന്‍റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അത് അവരുടെ നഷ്ടമാണ്. മത്സരത്തില്‍ നിന്ന് പിന്മാറിയ ശേഷം ഫേസ്ബുക്കില്‍ സമെയിലി എഴുതിയ ശക്തമായ വരികളാണിത്.

ഇതേ തുടര്‍ന്ന് സമെയിലിയെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹങ്ങളാണ്. സമെയിലിയുടെ പോസ്റ്റിനു താഴെ ഒരാള്‍ ഇങ്ങനെയെഴുതി  നിങ്ങളാരാണെന്നുള്ളതിലും ഇത്തരമൊരു പ്രവൃത്തി ചെയ്തതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിച്ചതിനും നിങ്ങള്‍ അഭിമാനിക്കണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്