ബേപ്പൂരില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ട് കണ്ടെത്തി

By web deskFirst Published Apr 26, 2018, 8:43 PM IST
Highlights
  • എന്‍ജിന്‍ തകരാറിലായിരുന്നു

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ട് കണ്ടെത്തി. എന്‍ജിന്‍ തകരാറായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൃഷ്ണപ്രിയ എന്ന ബോട്ടാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് രാത്രി പത്തരയോടെ കൊച്ചിയില്‍ എത്തിക്കും. 

click me!