ഏഴ് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി

Published : Nov 22, 2017, 03:32 PM ISTUpdated : Oct 05, 2018, 01:58 AM IST
ഏഴ് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിട്ടി

Synopsis

റാസല്‍ഖൈമ: യുഎഇയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എഴുദിവസത്തെ തിരച്ചിലിനൊടുവില്‍ ഫുജൈറ ഒമാന്‍ അതിര്‍ത്തി പ്രദേശമായ സരൂജ് ഡാമിനടുത്ത് നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. പത്തനംതിട്ട  തടത്തില്‍ ജോയിയുടെ മകന്‍ ആല്‍ബര്‍ട്ട് ജോയിയുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്.

അഞ്ച് സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാനാണ്  ആല്‍ബര്‍ട്ട് ജോയി ഖോര്‍ഫോക്കാനു സമീപമെത്തിയത്. എന്നാല്‍ പെട്ടന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. വാഹനത്തില്‍ നിന്ന് കൂട്ടുകാര്‍ ചാടി രക്ഷപെട്ടെങ്കിലും ആല്‍ബര്‍ട്ട്  ഒഴുക്കില്‍പ്പെട്ടു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് ആല്‍ബര്‍ട്ട് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എത്യോപ്യൻ എയർലൈൻസിന്റെ വിജയശില്പി എയർ ഇന്ത്യയുടെ അമരത്തേക്ക്; ടിവോൾഡെ ​ഗെബ്രേമറിയം എയർ ഇന്ത്യയുടെ പുതിയ സിഇഒ
സംസ്ഥാനത്ത് മഴക്കെടുതിയിൽ 28 മരണം, 3 പേരെ കാണാനില്ല; 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നു, കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു