സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണം നടത്താൻ മിഷനറീസ് ഓഫ് ജീസസ്

By Web TeamFirst Published Sep 12, 2018, 9:09 PM IST
Highlights

സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണം നടത്താൻ ഒരുങ്ങി മിഷനറീസ് ഓഫ് ജീസസ്.  ബിഷപ്പിനെതിരെ ഗൂഢാലോചന ആരോപിച്ചാണ് അന്വേഷണം നടത്തുക. അന്വേഷണത്തിനായി പ്രത്യേക കമ്മിഷനെ നിയമിച്ചതായി വാർത്താകുറിപ്പ് പുറത്തിറങ്ങി. 

ദില്ലി: സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണം നടത്താൻ ഒരുങ്ങി മിഷനറീസ് ഓഫ് ജീസസ്.  ബിഷപ്പിനെതിരെ ഗൂഢാലോചന ആരോപിച്ചാണ് അന്വേഷണം നടത്തുക. അന്വേഷണത്തിനായി പ്രത്യേക കമ്മിഷനെ നിയമിച്ചതായി വാർത്താകുറിപ്പ് പുറത്തിറങ്ങി. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യ ശക്തികളുടെ പ്രേരണ മൂലമെന്നാണ് സന്യാസിനി സഭ ആരോപിക്കുന്നത്.

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് മിഷനറീസ് ഓഫ് ജീസസ് അന്വേഷണം പ്രഖ്യാപിച്ചത്. 

എന്നാല്‍ ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയതായും നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ പറഞ്ഞത്.

click me!