
കൊല്ലം: ഓഖിയിൽ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിമര്‍ശനം. ഓഖി ദുരന്തം കൈകാര്യം ചെയ്തതിൽ വീഴ്ച വന്നുവെന്ന് സർക്കാരിനെയും മുഖ്യന്തിക്കും വിമർശനം. കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരെ വിമര്‍ശനം ഉണ്ടായത്. നേരത്തേ ദുരിതമേഖലയിൽ പോകണമായിരുന്നുവെന്നും സാമ്പത്തിക സഹായം നേരത്തേ നൽകേണ്ടിയിരുന്നുവെന്നും ജില്ലാ സമ്മേളനത്തില്‍ നിരീക്ഷണം. തോമസ് ചാണ്ടിയേ സംരക്ഷിച്ചത് സര്‍ക്കാരിന്റെ പ്രതിശ്ചായ ഇല്ലാതാക്കിയെന്നും ബന്ധു നിയമനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സമ്മേളനം ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിമര്‍ശനം.,
നേരത്തെ എൽഡിഎഫ് സർക്കാർ നൽകിയ സ്വാതന്ത്ര്യം പൊലീസ് ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന സമയത്തും പാർട്ടിക്ക് പൊലിസിനെതിരെ സമരം ചെയ്യേണ്ടി വരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടി പുകഴ്ത്തുന്നത് പതിവായെന്ന് ചവറ ഏരിയാ കമ്മിറ്റിയിലുള്ളവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam