കാടറിയാന്‍ നിയമസഭാ സാമാജികര്‍; വനംമന്ത്രിയും എംഎല്‍എമാരും പറമ്പിക്കുളത്തേക്ക്

Published : Dec 22, 2017, 05:33 PM ISTUpdated : Oct 04, 2018, 10:27 PM IST
കാടറിയാന്‍ നിയമസഭാ സാമാജികര്‍; വനംമന്ത്രിയും എംഎല്‍എമാരും പറമ്പിക്കുളത്തേക്ക്

Synopsis

പാലക്കാട്: വനംമന്ത്രിയും സ്പീക്കറും  23  എം.എല്‍.എമാരും കാടിനെ അറിയാന്‍  രണ്ടു ദിവസം  പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ തങ്ങുന്നു. 'കാടിനെ അറിയാന്‍' എന്ന വനം വകുപ്പിന്‍റെ പ്രത്യേക പഠന ക്യാമ്പിലാണ് മന്ത്രിയും എം.എല്‍.എമാരും പങ്കെടുക്കുന്നത്.

കാടിനെ അറിയുക, ആദിവാസികളുടെ ജീവിത രീതികള്‍ അടുത്ത അറിയുക ഇതാണ് വനംമന്ത്രിയുടെയും സ്പീക്കറിന്‍റെയും നിയമസഭാ സാമാജികരുടെയും ലക്ഷ്യം. ആദിവാസി കലാരൂപങ്ങള്‍ കാണുന്ന ജനപ്രതിനിധി സംഘം ട്രക്കിങ്ങും നടത്തും. മുന്‍മന്ത്രി ബിനോയ് വിശ്വം നിയമസഭാ സാമാജികര്‍ക്ക് ക്ലാസെടുക്കും.

പൊള്ളാച്ചി, സേതുമട വഴിയാണ് സംഘം ആനമല കടുവാ സങ്കേതത്തിലേക്ക് എത്തിയത്. തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പറമ്പിക്കുളം ഇക്കോ വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ വനം മന്ത്രി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയും, ഫോട്ടോ ഗാലറിയും രണ്ട് കോടി ചിലവില്‍ നിര്‍മ്മിച്ച ഇന്‍ഫോര്‍മേഷന്‍ സെന്‍ററിലുണ്ട്.


 

PREV
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ