
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നടപടിക്കെതിര രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. തട്ടിപ്പ്കാരിയുടെ വാക്ക് കേട്ട് ജനകീയ നേതാക്കളെ തളര്‍ത്താന്‍ ശ്രമിക്കുകയാണ് പിണറായി. പിണറായി വിജയനല്ല കാറല്‍ മാര്‍ക്‌സും ഏംഗല്‍സും വന്നാലും ഉമ്മന്‍ ചാണ്ടിയെയും കൊണ്‍ഗ്രസിനെയും തളര്‍ത്താന്‍ കഴിയില്ല.
കോടിയേരിയുടെ ജനജാഗ്രത യാത്ര കയ്യേറ്റക്കാരെയും കള്ളക്കടത്തുകരെയും ന്യായീകരിക്കുന്ന ജാഥയായതായും ഹസന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് തലയില്‍ മുണ്ടിട്ടെ ജാഥ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും എം.എം ഹസന്‍ പരിഹസിച്ചു.