
തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനിരയായ ആളെ മരിച്ചനിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര സ്വദേശി വേണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം മകളുടെ വിവാഹം നടക്കാനിരിക്കെയാണു വേണു ജീവനൊടുക്കിയത്.
തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നിർമൽ കൃഷ്ണ ചിട്ടിക്കന്പനി ഇരുപതിനായിരത്തോളം നിക്ഷേപകരിൽനിന്നു 2000 കോടി രൂപ പിരിച്ചെടുത്തു മുങ്ങിയെന്നാണു പരാതി. ചിട്ടിക്കന്പനി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരിൽ അധികവും.
സ്ഥാപനത്തിൽ 21 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്ന അശോകൻ എന്നയാളുടെ പരാതിയിലാണു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.