ജനാധിപത്യപാര്‍ട്ടിയെന്നാല്‍ എന്താണ്? കോണ്‍ഗ്രസുകാരോട് എം.എം.മണി

By Web TeamFirst Published Sep 27, 2018, 4:07 PM IST
Highlights

കോൺഗ്രസിനെ കോൺഗ്രസ്സുകാർ വിളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നാണ്. ജനാധിപത്യ പാർട്ടിക്ക് കുറേക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു പ്രസിഡന്റിനെ കിട്ടിയത്. ജനാധിപത്യമെന്ന് വലിയവായിൽ പറയുന്നുണ്ടെങ്കിലും ഹൈക്കമാന്റിൽ നിന്നും കെട്ടിയിറക്കിയാണ് അതും സംഭവിച്ചത്. 
 

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പ്രസിഡന്‍റും വര്‍ക്കിംഗ് പ്രസിഡന്‍റുമാരും ചുമതലയേറ്റ ദിവസം പരിഹാസവുമായി വൈദ്യുതി മന്ത്രി എം.എം.മണി. കോണ്‍ഗ്രസുകാര്‍ ജനാധിപത്യ പാര്‍ട്ടിയാണെന്ന് പറഞ്ഞു നടക്കുന്നത് എന്തിനാണെന്നും അതിന്‍റെ അര്‍ത്ഥം എന്താണെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മണി ചോദിക്കുന്നു.

എം.എം.മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

കോൺഗ്രസിനെ കോൺഗ്രസ്സുകാർ വിളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നാണ്. ജനാധിപത്യ പാർട്ടിക്ക് കുറേക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു പ്രസിഡന്റിനെ കിട്ടിയത്. ജനാധിപത്യമെന്ന് വലിയവായിൽ പറയുന്നുണ്ടെങ്കിലും ഹൈക്കമാന്റിൽ നിന്നും കെട്ടിയിറക്കിയാണ് അതും സംഭവിച്ചത്. 

തെരഞ്ഞെടുപ്പൊന്നുമില്ലാതെ ഇങ്ങിനെ ഒരു (പണിയെടുക്കാത്ത) പ്രസിഡന്റിനെയും പണിയെടുക്കാൻ വർക്കിംഗ് പ്രസിഡന്റുമാരായി മറ്റു കുറേപ്പേരെയും നിയമിച്ചത് എന്തുകൊണ്ടും നന്നായി. അല്ലാതെ ജനാധിപത്യം ഉണ്ടെന്നു തെളിയിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കില്‍ എന്തായിരിക്കുമായിരുന്നു പുകില്‍. 

വരണാധികാരികള്‍ മുണ്ടുപോലും ഇല്ലാതെ ഓടിയത് നമ്മള്‍ പണ്ട് കണ്ടിട്ടുള്ളതാണല്ലോ. ഏതായാലും ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യം കഴിഞ്ഞത് നന്നായി. അങ്ങ് ഹൈക്കമാന്റില്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്റെ വരവും തികച്ചും ജനാധിപത്യപരമായിരുന്നതിനാല്‍ ഇവിടെ മാത്രം കുറ്റം കണ്ടെത്തുന്നതില്‍ കാര്യമില്ലല്ലോ.

എന്നാലും ഒരു സംശയം ബാക്കിയാണ്. ഈ കോണ്‍ഗ്രസ്സുകാര്‍ ഇപ്പോഴും ജനാധിപത്യ പാര്‍ട്ടിയെന്നും പറഞ്ഞു നടക്കുന്നത് എന്തിനായിരിക്കും? ഇനിയിപ്പോള്‍ ജനാധിപത്യം എന്ന് പറഞ്ഞാല്‍ ഇതായിരിക്കുമോ അര്‍ത്ഥം?

#പിന്നെ ഞങ്ങളെ ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ ഞങ്ങള്‍ ജനാധിപത്യ പാര്‍ട്ടി എന്നേ വിളിക്കൂ ...........#

 

click me!