പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു:  പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയില്ലെന്ന് എം.എം. മണി

Published : Apr 24, 2017, 03:04 AM ISTUpdated : Oct 05, 2018, 04:11 AM IST
പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു:  പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയില്ലെന്ന് എം.എം. മണി

Synopsis

ഇടുക്കി: മാധ്യമപ്രവര്‍ത്തകരെപ്പറ്റിയും സുരേഷ് കുമാറിനെപ്പറ്റിയും ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വൈദ്യുത മന്ത്രി എം.എം. മണി. നിലപാടിലുറച്ച് നില്‍ക്കുമെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും എം.എം. മണി ഇടുക്കിയില്‍ വ്യക്തമാക്കി. തന്റെ സംസാര ശൈലിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പ്രസംഗത്തിനെതിരെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം തുടരുമ്പോഴും നിലപാടിലുറച്ച് നില്‍ക്കുകയാണ് എം.എം. മണി. തന്റെ പ്രസംഗത്തെ പറ്റി പരാതി ഉണ്ടായപ്പോള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതാണ്. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരസ്ഥലത്ത് പോകില്ല. അവരെ നേരിട്ട് കണ്ട് മാപ്പ് പറയില്ല. അതിന്റെ ആവശ്യമില്ലെന്നും മണി വ്യക്തമാക്കി.

ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം കഴിഞ്ഞതാണ്. മാധ്യമങ്ങള്‍ തന്റെ ദീര്‍ഘമായ പ്രസംഗം വളച്ചൊടിച്ചതാണ്. തന്നോടിങ്ങനെ ഒന്നും വേണ്ടായിരുന്നു. ഇതൊന്നും പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട. ഇന്‌ന് എന്‍ഡിഎ ഇടുക്കിയില്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണെന്നും എം.എം. മണി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ