കോഴിക്കോട് ഇനി ട്രാഫിക്കില്‍ കുടുങ്ങില്ല; മൊബൈൽ ആപ്പുമായി പൊലീസ്

By Web DeskFirst Published Jul 19, 2018, 7:47 AM IST
Highlights
  • മൊബൈൽ ആപ്പുമായി കോഴിക്കോട് ട്രാഫിക് പൊലീസ്
  • ഗതാഗത നിയന്ത്രണവും റോഡപകടങ്ങളുമെല്ലാം ആപ്പിലൂടെ അറിയിക്കും

കോഴിക്കോട് : ഗതാഗത കുരുക്കിൽ പെടാതെ വഴികാട്ടാൻ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസിന്‍റെ മൊബൈൽ ആപ്പ്. നഗരത്തിലെ ഗതാഗത നിയന്ത്രണവും റോഡപകടങ്ങളുമെല്ലാം പൊലീസ് ആപ്പിലൂടെ അറിയിക്കും. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളായാണ് അറിയിപ്പുകളെത്തുക. 

കോഴിക്കോട് നഗരത്തിൽ കുരുക്കിൽപെടാതെ യാത്രക്കാർക്ക് വഴിയൊരുക്കുക എന്നതാണ് ആപ്പിന്‍റെ പിന്നിലെ ലക്ഷ്യം. അതാണ് ക്യൂകോപ്പി മൊബൈൽ ആപ്പിലൂടെ സിറ്റി ട്രാഫിക് പൊലീസ് ലക്ഷ്യമിടുന്നത്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം സിറ്റി ട്രാഫിക് പൊലീസിന്‍റെ മൊബൈൽ നമ്പർ സേവ് ചെയ്യണം.

ട്രാഫിക് ബോധവത്കരണത്തിനായി തുടങ്ങിയ ഫേസ്ബുക്ക് പേജ് ഇതിനോടകം ഹിറ്റാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഏറെയും ട്രോളുകളായാണ് പേജിൽ പ്രത്യക്ഷപ്പെടുന്നത്. സിറ്റി ട്രാഫിക്കിലെ 20 അംഗ സംഘമാണ് ആപ്പിക്കേഷനും ഫേസ്ബുക്ക് പേജും നിയന്ത്രിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കോഴിക്കോട് നഗരത്തിൽ മാത്രം 88 പേർ വാഹനാപകടത്തിൽ മരിച്ചെന്നാണ് പൊലീസിന്‍റെ കണക്ക്. ബോധവത്കരണത്തിന് പുതുവഴികൾ തേടുന്നതിലൂടെ അപകടനിരക്ക് കുറയ്ക്കാനാകുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു.

click me!