
കൊച്ചി: എറണാകുളം നഗരമധ്യത്തിലെ മൊബൈല്‍ കടയില്‍ മോഷണം. കട കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ ക്യാന്പ് ഓഫീസിന് വിളിപ്പാടകലെയായിരുന്നു സംഭവം.
രാവിലെ കടതുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് ആദ്യം കണ്ടത്. ഷട്ടര്‍ തുറന്ന് കിടക്കുന്നത് കണ്ട ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. അര്‍ദ്ധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് സൂചന. കടയുടെ പ്രധാന ഷട്ടറിന്റെ താഴ് അറുത്ത നിലയിലാണ്. 25 ലക്ഷത്തോളം രൂപ വില മതിക്കുന്ന ഫോണുകളാണ് നഷ്ടമായതെന്ന് ഉടമ പറഞ്ഞു. വില കൂടിയ ഫോണുകള്‍ മാത്രമാണ് മോഷ്ടിച്ചിരിക്കുന്നത്. ആപ്പിള്‍, സാസംഗ് തുടങ്ങിയ ഫോണുകള്‍ മാത്രമെടുത്ത മോഷ്ടാവ് വില കുറഞ്ഞ ഫോണുകള്‍ തൊട്ടുനോക്കിയിട്ടില്ല. കവറും ചാര്‍ജറുമെല്ലാം ഉപേക്ഷിച്ച് ഫോണുകള്‍ മാത്രമാണ് എടുത്തുകൊണ്ട് പോയിരിക്കുന്നത്. പൊലീസും വിരലടയാള വിഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രമുഖ ബാങ്കുകളുടെ ബ്രാഞ്ചുകളും എടിഎം കൗണ്ടറും സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നടന്ന മോഷണം പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് കമ്മീഷണറുടെ ക്യാന്പ് ഓഫീസ്. തൊട്ടടുത്ത എടിഎം കൗണ്ടറിന്റെ സിസിടിവി ക്യാമറയില്‍ നിന്നും മോഷ്ടാവിനെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam