'റാംപില്‍ കത്തി കയറിയ മോഡല്‍'; ഫാഷൻ ഷോയ്ക്കിടെ തലയിലേക്ക് തീ​പടർന്ന മോഡല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

Published : Jan 24, 2018, 05:27 PM ISTUpdated : Oct 04, 2018, 06:05 PM IST
'റാംപില്‍ കത്തി കയറിയ മോഡല്‍'; ഫാഷൻ ഷോയ്ക്കിടെ തലയിലേക്ക് തീ​പടർന്ന മോഡല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

Synopsis

റാംപിൽ ചൂവടുവച്ചു കൊണ്ടിരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മോഡല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മദ്ധ്യ അമേരിക്കയിലെ രാജ്യമായ എൽ സാൽവദോറില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടെയാണ് സംഭവം. മത്സരാർത്ഥിയായ മോഡലിന്‍റെ തലയ്ക്ക് അബദ്ധത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

പരന്പരാഗത ഈജിപ്ഷ്യൻ വസ്ത്രമാണ് മോഡൽ ഉപയോഗിച്ചത്. തൂവലുകൾ കൊണ്ടുള്ള വലിയൊരു തലപ്പാവും ധരിച്ചിരുന്നു. വേദിയിൽ ഇരുവശത്തുമായി തീപന്തം കൈയിലേന്തി  പിടിച്ച് രണ്ടു മോഡലുകൾ നിൽക്കുന്നുണ്ടായിരുന്നു. ഈ ദീപശിഖയിൽ നിന്നാണ് മോഡലിന്‍റെ തലയിലണഞ്ഞിരുന്ന തൂവലുകൾക്കൊണ്ടുള്ള അലങ്കാര​വസ്തുവിലേക്ക് തീപടർന്നത്. തീ പിടിച്ചത് അറിയാതെ മോഡല്‍ മുന്നോട്ടു നടന്നപ്പോള്‍ സംഘാടകർ എത്തി തലപ്പാവ് എടുത്ത് മാറ്റി തീയണയ്ക്കുകയായിരുന്നു.

 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു