നോട്ടു നിരോധനം: ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി

Published : Nov 27, 2016, 12:56 AM ISTUpdated : Oct 05, 2018, 01:41 AM IST
നോട്ടു നിരോധനം: ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി

Synopsis

കള്ളപ്പണം വെളിപ്പിക്കുന്നതിന് ചിലർ സാധരണക്കാരെ ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദിവസകൂലിയും ബാങ്കുകൾ വഴി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കറൻസിയില്ലാത്ത സമൂഹമാണ് തന്റെ ലക്ഷ്യമെന്നും അതിനായി യുവാക്കൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യത്ഥിച്ചു.

നോട്ട് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ രാജ്യവ്യാപകമായി പ്രതിപക്ഷപാർട്ടികൾ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ നടപടിയെ ന്യായീകരിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കഴിഞ്ഞ 70 വർഷമായി രാജ്യത്തെ ബാധിച്ച രോഗം ഭേദമാക്കാൻ കടുത്ത നടപടി സ്വാഭാവികമാണെന്ന് പറഞ്ഞു. കള്ളപ്പണക്കാരായ ചിലർ തീരുമാനത്തിൽ അസ്വസ്ഥരായെന്നും സാധാരണക്കാരെ ഉപയോഗിച്ച് ഇവർ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.

വിമർശിക്കുന്നവർ കള്ളപ്പണക്കാരെന്ന പ്രധാനമന്ത്രിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് സ്തംഭിച്ചതിന്  തൊട്ടുപിന്നാലെയാണ് തന്റെ നിലപാടിലുറച്ച് നിൽകുന്നുവെന്ന സന്ദേശം മോദി നൽകിയത്. ദിവസക്കൂലിയുൾപ്പടെ എല്ലാ ഇടപാടുകളും ബാങ്കുകൾ വഴിയാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

രാജ്യത്തെ നോട്ട് ക്ഷാമം രൂക്ഷമായിരികുന്ന സാഹചര്യത്തിലാണ് കറൻസിയില്ലാത്ത സമൂഹമെന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. നോട്ട് പിൻവലിച്ചതിന് ശേഷം നടത്തിയ ആദ്യമൻകിബാത്തിൽ നടപടിക്ക് രാജ്യവ്യാപകപിന്തണയുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.,

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, 'ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം'
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ