
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് 47.9 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററിര്‍ ഉള്ളത്. എന്നാല്‍ ഈ പിന്തുടര്‍ച്ചക്കാരില്‍ 18 മില്ല്യണും അതായത് 38 ശതമാനവും വ്യാജന്മാരാണ്. വ്യാജന്മാരെ കൂടെക്കൊണ്ടു നടക്കുന്നതില്‍ പക്ഷേ മുന്നിലുള്ളത് ട്രംപ് അല്ല. അവിടെയും മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നതില്‍ 60 ശതമാനവും വ്യാജന്മാരാണെന്നാണ് ട്വിറ്ററിന്റെ അല്‍ഗോരിതം പറയുന്നത്. ട്വിറ്ററിന്റെ പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടതാണ് കണക്കുകള്‍.
മാര്‍ച്ച് ആദ്യം നടത്തിയ കണക്കെടുപ്പില്‍ മോദിയെ ട്വിറ്ററില്‍ 4,03,00,000 പേര്‍ പിന്തുടരുന്നതായാണ് കണക്ക്. അതില്‍ അറുപത് ശതമാനവും വ്യാജന്മാരാണ്. മോദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയാണ്. മാര്‍പ്പാപ്പയെ പിന്തുടരുന്ന 59 ശതമാനം പേരുടേതും വ്യാജ അക്കൗണ്ടുകളാണ്. മെക്‌സിക്കന്‍ പ്രസിഡന്റ് പെനാലിറ്റോയുടെ 47 ശതമാനം പിന്തുടര്‍ച്ചകാരും വ്യാജന്മാരാണ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് പക്ഷേ 8 ശതമാനം വ്യാജന്മാരെ പിന്തുടരുന്നൊള്ളൂ.
വ്യക്തികള്‍ മാത്രമല്ല പത്രസ്ഥാപനങ്ങളെ പിന്തുടരുന്നവരിലും വ്യാജന്മാരാണ് കൂടുതല്‍. 41 മില്ല്യണ്‍ അംഗങ്ങള്‍ പിന്തുടരുന്ന ന്യൂയോര്‍ക്ക് ടൈംസിനെ 17 മില്ല്യണ്‍ വ്യാജ്യന്മാരാണ് പിന്തുടരുന്നത്. ഫോക്‌സ് ന്യൂസിനാകട്ടെ 17 മില്ല്യണില്‍ 7 മില്ല്യണ്‍ വ്യാജന്മാരെയും കൂട്ടിയാണ് നടപ്പ്. കോടിക്കണക്കിന് വ്യാജന്മാരെ പുറത്താക്കിയിട്ടും 50 മില്ല്യണില്‍ മേലെ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam