
അഹമ്മദാബാദ്: രാജ്യത്തെവിറ്റ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന മോദിയുടെ ആരോപണത്തിന് രാഹുല്‍ മറുപടി നല്‍കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചായവിറ്റ തന്റെ ഭൂതകാലത്തെ അപമാനിക്കുന്നത് ഗുജറാത്തി ജനതയെ അപമാനിക്കുന്നതിന് തുല്യമെന്ന് പറഞ്ഞായിരുന്നു മോദി പ്രചാരണം തുടങ്ങിയത്. ഭരണവിരുദ്ധ വികാരം, ജിഎസ്ടി, ജാതിനേതാക്കളുടെ എതിര്‍പ്പ് ഇവയൊക്കെ മറികക്കാന്‍ മോദിമന്ത്രം പ്രാദേശിക വാദം ആണ്.
സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമായി നാല് സമ്മേളനങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. ഇതിനിടെ കഴിഞ്ഞദിവസം മോദിയുടെ ജസ്ദനിലേയും ധാരിയിലേയും റാലികളില്‍ പതിനായിരം പേര്‍ പോലും എത്തിയില്ലെന്ന് പലമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മോദി പ്രസംഗിക്കുമ്പോള്‍ നൂറ് കണക്കിന് കസേരകള്‍ കാലിയായി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചു.
കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ ഇന്ന് സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം തുടങ്ങുന്നത്. രാജ്യത്തെവിറ്റ പാര്‍ട്ടിയാണെ് കോണ്‍ഗ്രസെന്ന മോദിയുടെ ആരോപണത്തിന് രാഹുല്‍ മറുപടി നല്‍കുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam