ഒബാമ പടിയിറങ്ങുമ്പോള്‍ ആ റെക്കോഡ് ഇനി മോദിക്ക് സ്വന്തം

By Web DeskFirst Published Jan 20, 2017, 1:43 PM IST
Highlights

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്ഥാനമൊഴിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന നേതാവാകുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതോടെ ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്ന മോദി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

അമേരിക്കയുടെ നാൽപ്പത്തിനാലാം പ്രസിഡന്റായി ബറാക് ഒബാമ സ്ഥാനമൊഴിയുമ്പോൾ തിരുത്തിക്കുറിക്കപ്പെടുന്ന റെക്കോഡുകളിൽ ഒന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന രാഷ്ട്രനേതാവിന്റേത് കൂടിയാണ്. ഒബാമ സ്ഥാനമൊഴിയുന്നതോടെ ഈ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സ്വന്തം. സാമൂഹ്യ മാധ്യമങ്ങളിൽ ഇനി ഒന്നാമൻ മോദി തന്നെ. ആശയ വിനിമയത്തിനായി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ മോദിയെ ഫേസ് ബുക്കിൽ പിന്തുടരുന്നത് 39,200,000 പേരാണ്. ട്വിറ്ററിലാകട്ടെ 26,500,000 പേർ. ഒരു കോടിയിലധികം പേരാണ് മോദിയുടെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണം മുതലാണ് മോദി സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി തുടങ്ങിയത്. 

click me!