പാകിസ്ഥാന് നല്‍കുന്ന അതിസൗഹൃദ പരിഗണന ഇന്ത്യ പിന്‍വലിക്കും

Web Desk |  
Published : Sep 29, 2016, 01:32 AM ISTUpdated : Oct 04, 2018, 06:15 PM IST
പാകിസ്ഥാന് നല്‍കുന്ന അതിസൗഹൃദ പരിഗണന ഇന്ത്യ പിന്‍വലിക്കും

Synopsis

ദില്ലി: വാണിജ്യ രംഗത്ത് പാകിസ്ഥാന് അതിസൗഹൃദ പരിഗണന നല്കുന്നത് എടുത്തു കളയുന്നത് ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും. നികുതി ഇളവുകള്‍ ഉള്‍പ്പടെ പാകിസ്ഥാന് ഇപ്പോള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ചയാവും. സിന്ധുനദീജല കരാറിന്റെ കാര്യത്തില്‍ ഉദാരനയം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് വ്യാപാര രംഗത്തും പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നരേന്ദ്ര മോദി ശ്രമിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്നലെ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പടെ നാലു രാജ്യങ്ങള്‍ പിന്‍മാറിയ സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടി നവംബറില്‍ പാകിസ്ഥാനില്‍ നടക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഉച്ചകോടി റദ്ദാക്കുന്ന കാര്യത്തില്‍ ശനിയാഴ്ച അന്തിമ തീരുമാനം വന്നേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്