ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: മോദി 50 റാലി നടത്തും

Published : Oct 30, 2017, 10:58 AM ISTUpdated : Oct 05, 2018, 02:43 AM IST
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: മോദി 50 റാലി നടത്തും

Synopsis

ഗാന്ധിനഗര്‍: ഡിസംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ  ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മോദി സംസ്ഥാനത്ത് ആകെ അൻപത് റാലികൾ നടത്തും. കോൺഗ്രസിന്റെ പ്രചാരണത്തിന് മറ്റന്നാൽ രാഹുൽ ഗാന്ധി തുടക്കം കുറിക്കും. കുടിക്കാൻ ശുദ്ധജലം കിട്ടുന്നില്ല എന്നതടക്കം  നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഗ്രാമീണമേഖലയിലെ വോട്ടർമാർ രോഷത്തിലാണ്.

ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗം സജീവമാണ്. മോദിയാണ് ബിജെപിയുടെ ക്രൗഡ്പുള്ളർ. 2012തെരഞ്ഞെടുപ്പിൽ ചെറുതും വലുതുമായ 175 റാലികൾ നടത്തിയ മോദി ഇക്കുറി 50 കൂറ്റൻ റാലികളാണ് നടത്തുന്നത്. പട്ടേൽ നേതാക്കളിൽ ചിലർക്ക് അതൃപതിയുണ്ടെങ്കിലും സമുദായം തങ്ങൾക്കൊപ്പമാണെന്ന് ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റന്നാണ് സൂറത്തിൽ കോൺഗ്രസിന്റെ പ്രചാരണം ഉദ്ഘാടനം ചെയ്യുന്ന രാഹുൽ ഗാന്ധി മൂന്ന് ദിവസം ദക്ഷിണ ഗുജറാത്തിൽ പര്യടനം നടത്തും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും