
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. പ്രതിരോധം, സൈബര്‍ സുരക്ഷ, ഊര്‍ജം, വാണിജ്യം, സിനിമ നിര്‍മ്മാണം, തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിടും. ഉച്ചയ്ക്ക് ഒരുമണിക്കാണ് ധാരണാപത്രം ഒപ്പിടുന്നത്. ഭീകരതയ്ക്കെതിരെ സംയുക്ത പ്രഖ്യാപനവുമുണ്ടാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും നെതന്യാഹു ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ആറ് ദിവസത്തെ സന്ദര്‍ശനത്തിനിടെ താജ്മഹൽ, മുംബൈ, സബര്‍മതി ആശ്രമം എന്നിവയും നെതന്യാഹു സന്ദര്‍ശിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam