
ദില്ലി; അടിയന്തരാവസ്ഥ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ സംഭാഷണം കേൾപിച്ചു .അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷ്യൽ സംവിധാനത്തെയും നോക്കുകുത്തിയാക്കി .എന്നാൽ ജനങ്ങൾ ജനാധിപത്യത്തെ പിന്നോട്ട് പോകാൻ അനുവദിച്ചില്ല, അവസാനം ജനങ്ങൾ തന്നെയാണ് ജയിച്ചത്. അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരെ നിരന്തരം ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു
മന്‍ കീ ബാത്തില്‍ മോദി പറഞ്ഞ മറ്റ് പ്രധാന കാര്യങ്ങള്‍
ഇത്തവണയും അന്താരാഷ്ട്ര യോഗ ദിനത്തിൽ വലിയ പങ്കാളിത്തമുണ്ടായി, 10 വർഷമായി മികച്ച രീതിയിൽ യോഗാദിന ആഘോഷം നടക്കുന്നു, കൂടുതൽ പേർ യോഗ ജീവിതത്തിന്‍റെ ഭാഗമാക്കുന്നു വിശാഖപട്ടണത്തിലെ യോഗാദിന പരിപാടികൾ 3 ലക്ഷം പേർ പങ്കെടുത്തു രാജ്യ വ്യാപകമായും വിവിധ രാജ്യങ്ങളിലും ജനങ്ങൾ ഭാഗഭാക്കായി. കൈലാസ് മാനസരോവര യാത്ര ഏറെ നാളുകൾക്ക് ശേഷം പുനരാരംഭിക്കുന്നു, പുരി രഥയാത്ര നടന്നു, എല്ലാ തീർത്ഥയാത്രികർക്കും ആശംസകളെന്നും പ്രധാനമന്ത്രി പറഞ്ഞു
കണ്ണുകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തിൽനിന്നും ഇന്ത്യ മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു .രാജ്യമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമാണിത് രാജ്യത്ത് 95 കോടി ജനങ്ങൾ അഥവാ 64 ശതമാനത്തിലധികം പേർക്ക് സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുന്നു , 2015 വരെ ഇത് 25 കോടിയിലും കുറവായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിൽ ഇത് വലിയ പ്രചോദനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു