ഹൂ​ഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തി പ്രധാനമന്ത്രി , ബംഗാളിലെ ദുർഭരണം അവസാനിക്കും,ബിജെപിക്ക് വൻ വിജയം ഉറപ്പെന്നും മോദി

Published : Apr 24, 2026, 03:18 PM IST
ശദ്ഗ ഴാലുോത

Synopsis

ബം​ഗാളിന്‍റെ   വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബന്ധത ഉറപ്പിച്ചെന്നും മോദി

കൊല്‍ക്കത്ത  പശ്ചിമ ബം​ഗാളിലെ പ്രചാരണത്തിനിടെ ഹൂ​ഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെയാണ് മോദി സവാരി നടത്തിയത്. ക്യാമറയിൽ ചിത്രങ്ങളും പകർത്തിയ മോദി അവിടെ പ്രഭാത നടത്തത്തിനെത്തിയവരെയും, തോണിക്കാരെയും കണ്ട് സംസാരിച്ചു. ബം​ഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബന്ധത ഉറപ്പിച്ചെന്നും മോദി പറഞ്ഞു. ഇന്നലെ ഹൗറയിൽനിന്നും കൊൽക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി വൈകീട്ട് ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം ആസ്ഥാനവും സന്ദർശിച്ചിരുന്നു.

ബം​ഗാളിലെ ഉയർന്ന പോളിം​ഗ് ശതമാനം ബിജെപിക്ക് വൻ വിജയം ഉറപ്പാക്കുമെന്ന്    പ്രധാനമന്ത്രി  പറഞ്ഞു.ടിഎംസിക്ക് ഒരു സീറ്റ് പോലും കിട്ടില്ല എല്ലാ വിഭാ​ഗം ജനങ്ങളും ബിജെപിക്ക് അനുകൂലമായി പ്രതികരിക്കുന്നു , ഭയം കൂടാതെ എല്ലാവരും വോട്ട് ചെയ്തു ടിഎംസി നോക്കിയത് ബം​ഗാളിനെ കൊള്ളയടിക്കാൻ മാത്രം, ദുർഭരണം അവസാനിക്കും കൊൽക്കത്ത ജാദവ്പൂരിലെ റാലിയിലാണ്  മോദിയുടെ ഈ പരാമർശം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ പ്രതികരിച്ച് ദേവസ്വം പ്രസിഡന്‍റ്, 'സുരക്ഷാ പ്രശ്‌നം തോന്നുന്നില്ല, കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു'
ഗെയിം കളിക്കാൻ ഫോൺ കൊടുത്തില്ല; അമ്മയുടെ സാരിയിൽ തൂങ്ങി 14കാരൻ ജീവനൊടുക്കി