മോദി പാവങ്ങളെ സഹായിക്കില്ല;അമിത് ഷായുടെ നാക്കുപിഴ വീണ്ടും

By Web DeskFirst Published Mar 29, 2018, 3:10 PM IST
Highlights
  • മോദി പാവങ്ങളെ സഹായിക്കില്ലെന്ന് അമിത് ഷാ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും നാക്കുപിഴ

ബെംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായ്ക്ക് വീണ്ടും നാക്കുപിഴ. നേരത്തെ പിഴച്ചത് സ്വയമാണെങ്കില്‍ ഇത്തവണ പിഴച്ചത് അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്ളാദ് ജോഷിക്കാണ്.  പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി നരേന്ദ്ര മോദി ഒന്നു ചെയ്യില്ലെന്ന് അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്ളാദ് ജോഷി പറഞ്ഞതോടെ അങ്കലാപ്പിലായത്  കേട്ടിരുന്നവരാണ്. 

നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രം മിനയുന്നതിനായി ബംഗളൂരുവിലെത്തിയ അമിത്ഷ് വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി നേതാവ് യെദ്യൂരപ്പയെ അഴിമതിക്കാരനാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെ ബിജെപി നേതാവ് യെദ്യൂരപ്പയുടെ പേര് വച്ചായിരുന്നു ആക്ഷേപം.

കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് പകരമാണ് അമിത് ഷാ യെദ്യൂരപ്പയുടെ പേര് പരാമര്‍ശിച്ചത്. യെദ്യൂരപ്പയെ വേദിയിലിരുത്തിയാണ് അമിത്ഷാ ഇത് പറഞ്ഞത്. അബദ്ധം മനസിലാക്കി ഉടനെ തെറ്റ് തിരുത്തിയെങ്കിലും പത്രസമ്മേളനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കള്ളം പറയുന്ന അമിത് ഷാ ഒടുവില്‍ സത്യം പറഞ്ഞു എന്ന അടിക്കുറുപ്പോടെ സിദ്ധരാമയ്യ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

click me!