വിജയിക്കണമെങ്കില്‍ പ്രചാരണം മാത്രം പോരാ നന്നായി ഭരിച്ചു കാണിക്കണം; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം

Web Desk |  
Published : Nov 11, 2017, 10:19 AM ISTUpdated : Oct 04, 2018, 07:26 PM IST
വിജയിക്കണമെങ്കില്‍ പ്രചാരണം മാത്രം പോരാ നന്നായി ഭരിച്ചു കാണിക്കണം; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം

Synopsis

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ പ്രചാരണം മാത്രം പോരാ നന്നായി ഭരിക്കാന്‍ അറിയാമെന്ന് കാണിച്ചു കൊടുക്കണമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിദേശ മാധ്യമം. ദ ഇക്കോണമിസ്റ്റ് ആണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ പ്രകടനമെല്ലാം അധികം വൈകാതെ വോട്ടര്‍മാര്‍ മറക്കുമെന്നും വാരിക പറയുന്നു. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്. 

നേരത്തെ വിദേശ മാധ്യമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിരുന്നു. ഇത് അവസാനിപ്പിക്കുന്നതിന് തെളിവ് കൂടിയാണ് ഈ വിമര്‍ശനം. മോദിയുടെ ഇതുവരെയുള്ള ഭരണത്തില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമായെന്ന ബോധ്യത്തില്‍ എത്തിയിരിക്കുകയാണ് വിദേശ മാധ്യമങ്ങള്‍. സാമ്പത്തിക മേഖല തന്നെ നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് മോദി സര്‍ക്കാരിന്‍റെത്.

നേരത്തെ ദ എക്‌ണോമിസ്റ്റ് വാരിക മോദിയെ പ്രശംസിച്ചിരുന്നു. എന്നാല്‍ ഇന്ന് മോദിയുടെ നടപടികള്‍ രാജ്യത്തിന് വിള്ളലുകള്‍ ഉണ്ടാക്കുന്നുവെന്നും വാരിക പറയുന്നു. മോദി പ്രഭാവം മങ്ങലേല്‍ക്കുന്നുവെന്നും ഇവര്‍ പറയുന്നു. നോട്ടുനിരോധനവും, ചരക്ക് സേവന നികുതിയും ഭരണം മറന്നുള്ള രാഷ്ട്രീയവുമാണെന്ന് ലണ്ടന്‍ ആസ്ഥാനമായ ദ ഇക്കോണമിക്‌സിന്റെ മുഖ പ്രസംഗത്തില്‍ പറയുന്നത്.

 കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരിഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ എതിരാളികളില്ലാത്ത നിലയില്‍ നിന്ന് മോദി ഏറെ പിന്നോക്കം പോയി. 2019 വരെ  പൊതുതെരെഞ്ഞടുപ്പില്‍ മോദി വിജയം ഉറപ്പാക്കിയിരുന്നു.  എന്നാല്‍ ഇന്ത്യയില്‍ ബി ജെപി ജയിക്കാന്‍ സാധ്യതയുണ്ടെങ്കിലും മോദിയുടെ തിളക്കം കുറയുകയാണെന്നും വാരിക പറയുന്നു.  

സ്വന്തം പ്രതിച്ഛായയുടെ പ്രകടനപരതയില്‍ ഭരണം മറക്കുകയാണ് അദ്ദേഹം. നോട്ടുനിരോധനം മൊത്തം ആഭ്യന്ത ഉല്‍പാദനം കാര്യമായി കുറയാന്‍ ഇടയാക്കി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഏറ്റവും മോശമായ രീതിയില്‍ ചരക്ക്, സേവന നികുതി നടപ്പിക്കിയത്.

മാധ്യപ്രവര്‍ത്തനം പോലും ഭയക്കുന്നുണ്ട്. ബിജെപി പ്രസിഡണ്ട് അമിത് ഷായുടെ മകന്‍റെ ബിസിനസ് സംബ്ധിച്ച് ചോദ്യമുന്നയിച്ചവരെ നിയമ നടപടികളില്‍ കുരുക്കുന്നു. മോദിയെ അനുകരിക്കുന്ന തമാശക്കാര്‍ക്ക് അവസരം നിഷേധിക്കുന്നു. ശരിയായ വിമര്‍ശനം അനുവദിക്കാത്തതിനാല്‍ മോദിയുടെ നയങ്ങളും നിര്‍ദേശങ്ങളും ഫലപൂര്‍ത്തിയിലെത്തുന്നില്ലെന്നും ദ ഇക്കോണമിസ്റ്റ് പറയുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ