
തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി പാലക്കാട് സ്കൂളിൽ പതാക ഉയർത്തിയ സംഭവത്തില്‍ നടപിടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം സംഭവത്തിന്‍റ ക്രിമിനല്‍ കുറ്റ സാധ്യത പരിശോധിക്കാന്‍ പാലക്കാട് എസ്പിയോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു.
പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. ജനപ്രതിനിധിയോ പ്രധാന അധ്യാപകനോ മാത്രമെ പതാക ഉയര്‍ത്താന്‍ പാടുള്ളൂ എന്ന് ജില്ല ഭരണകൂടം നിര്‍ദേശിച്ചത് മറികടന്നായിരുന്നു സ്കൂള്‍ അധികൃതരുടെ നടപടി.
സംഭവത്തില്‍ നടപടി വൈകുന്നതില്‍ ആരോപണവുമായി കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സിപിഎം-ആര്‍എസ്എസ് ബന്ധമാണ് ഈ മൗനത്തിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണങ്ങള്‍ നിലനില്‍ക്കവെ സംഭവവുമായി ബന്ധപ്പെട്ട ഫയല്‍ ലഭിച്ചതോടെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam