ഇനി അത്തരമൊരു വീഴ്ചയുണ്ടാകില്ല: മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍

Web Desk |  
Published : Jul 09, 2018, 12:22 PM ISTUpdated : Oct 02, 2018, 06:46 AM IST
ഇനി അത്തരമൊരു വീഴ്ചയുണ്ടാകില്ല: മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍

Synopsis

അമ്മ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണത്തത് തെറ്റായിപ്പോയെന്ന് മോഹന്‍ലാല്‍  അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന താരങ്ങളുടെ പരാതി പരിഗണിച്ച് എല്ലാവര്‍ക്കും അവസരമൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും

കൊച്ചി: നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത്  തെറ്റായിപ്പോയി, അതില്‍ മാപ്പു ചോദിക്കുന്നുവെന്നും  മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായി. ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണ് ഉള്ളത്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും യോഗത്തില്‍ പറഞ്ഞില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

തുടക്കം മുതല്‍ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയുളളത് . നടിയെ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ല. അവര്‍ ആദ്യം സംഘടനയ്ക്ക് പരാതി നല്‍കിയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. താരങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന വാര്‍ത്ത അന്വേഷിക്കും. ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചര്‍ച്ചക്ക് അമ്മ തയ്യാറാണ്. നാലു പേര്‍ രാജിവച്ചുവെന്ന് പറഞ്ഞതില്‍ രണ്ടു പേര്‍ മാത്രമാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇനി അവര്‍ തിരിച്ച് വരാന്‍ ആഗ്രഹിച്ചാല്‍ അത് ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയില്‍ അമ്മയുടെ നിയമാവലി പുനക്രമീകരിക്കുമെന്ന് മോഹന്‍ലാല്‍ വിശദമാക്കി. അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന താരങ്ങളുടെ പരാതി പരിഗണിച്ച് എല്ലാവര്‍ക്കും അവസരമൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയെടുക്കുന്ന തീരുമാനം തന്റേത് മാത്രമല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരാമര്‍ശിച്ചപ്പോള്‍ എതിരഭിപ്രായം ഉണ്ടായില്ല. അമ്മ സംഘടനയില്‍ പകുതിയില്‍ അധികം പേര്‍ സ്ത്രീകളാണ്. പ്രശ്നങ്ങളെക്കുറിച്ച് ആരും കത്ത് നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍ വിശദമാക്കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ
സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി