
മലപ്പുറം: തിയറ്റര്‍ പീഡനത്തിലെ മുഖ്യപ്രതി മൊയ്തീൻ കുട്ടി നേരത്തെ രണ്ടു തവണ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ നേരം പീഡിപ്പിച്ചത് തിയേറ്ററിൽ വെച്ചെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
സാമ്പത്തിക സ്വാധീനത്തിൽ അമ്മ മൊയ്തീൻ കുട്ടിയെ തടഞ്ഞില്ല. ദൃശ്യങ്ങൾ പുറത്തായതോടെ പ്രതി വിദേശത്തേക്ക് കടക്കാൻ ആലോചിച്ചെന്നും നാട്ടിലെ കോടിക്കണക്കിന് സ്വത്തുക്കളെ ബാധിക്കുമെന്ന അഭിഭാഷകന്റെ ഉപദേശത്തെ തുടർന്ന് പിൻമാറുകയായിരുന്നുവെന്നും റിമാന്റ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
അബദ്ധം പറ്റി പോയെന്ന് പറഞ്ഞ് മൊയ്തീൻ കുട്ടി കുറ്റം സമ്മതിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമ തിയ്യറ്ററിൽ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീൻ കുട്ടിയെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam