കനത്ത മഴയില്‍ പരസ്യ ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചു

Web Desk |  
Published : May 14, 2018, 08:59 AM ISTUpdated : Oct 02, 2018, 06:33 AM IST
കനത്ത മഴയില്‍ പരസ്യ ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചു

Synopsis

പരസ്യ ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചു

നോയിഡ: ഉത്തരേന്ത്യയില്‍ തുടരുന്ന കാറ്റിലും മഴയിലും പരസ്യ ബോര്‍ഡ് തലയില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ യുവതി മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് പരസ്യ ബോര്‍ഡ് തലയില്‍ വീണ് മരിച്ചത്. യുവതിയ്ക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. 

ഗാസിയാബാദ് സ്വദേശിയായ  മെഹ്റുന്നീസയാണ് മരിച്ചത്.  ഇവരുടെ പ്രായം വ്യക്തമല്ല. ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണും നാല്‍പ്പതിലേറെ പേര്‍ മരിച്ചു. പൊടിക്കാറ്റും ശക്തമായ മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തുടരാൻ സാധ്യത ഉണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. രാജ്യത്ത് മാത്രം 40 പേരാണ് മരിച്ചത്.

ഉത്തർപ്രദേശിൽ മാത്രം 18 പേർ മരിച്ചു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി എട്ട് പേരും, പശ്ചിമബംഗാളിൽ ഒൻപത് പേരും മരിച്ചു. പൊടിക്കാറ്റിലും മഴയിലും അഞ്ച് പേരാണ് മരിച്ചത്. ദില്ലി വിമാനത്താവളത്തിൽ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങൾ സർവീസ് നടത്തിയത്.

രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി പൊടിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമായി കനത്ത മഴയും തുടരുകയാണ്. രണ്ട് ദിവസം കൂടി കേരളം ഉൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോട് കൂടിയ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് എസ്ഐടി ചോദ്യം ചെയ്തയാൾ; പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്ന് പ്രതികരണം
സഹിക്കാനാകാത്ത നെഞ്ചുവേദനയുമായി കാനഡയിലെ ആശുപത്രിയിൽ ഇന്ത്യക്കാരൻ കാത്തിരുന്നത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം