Latest Videos

നായികാ വേഷം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചു; സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍

By Web DeskFirst Published Jul 27, 2017, 1:21 PM IST
Highlights

തൃശൂര്‍: നായികാ വേഷം വാങ്ങി നല്‍കാമെന്ന് യുവനടിയും ദന്തഡോക്ടറുമായ യുവതിയെപീഡിപ്പിച്ചെന്ന പരാതിയില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ലിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ ആരോപിക്കുന്നു.

യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫൊട്ടോഗ്രഫറായിരുന്നു വിന്‍സണ്‍ ലോനപ്പന്‍. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു യുവതിയില്‍നിന്ന് ഇയാള്‍ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു.

click me!