
മൂന്നു ദിവസമായി പട്ടിണി കിടക്കുന്ന മക്കളുടെ കരച്ചിൽ സഹിക്കവയ്യാതെയാണ് നോർത്ത് കരോലിനയിലെ തെരേസ വെസ്റ്റ് എന്ന അമ്മ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചത്. തലയ്ക്ക് ക്ഷതമേറ്റതിനാൽ ജോലിക്കുപോകാൻ കഴിയാത്ത ഇവർ കുറ്റം സമ്മതിച്ചപ്പോൾ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുദ്യോഗസ്ഥരോടും മോഷ്ടിക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞു.
സംഭവം കേട്ടതിനു ശേഷം മനസാക്ഷിയുടെ കോടതിയിൽ ഇവർ തെറ്റുകാരിയല്ലെന്ന് പോലീസുകാർക്ക് ബോധ്യമായെങ്കിലും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർക്ക് ഇവരെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങി വീട്ടിൽ വന്ന തെരേസ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. കാരണം വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ നിറയെ ആഹാരപദാർഥങ്ങൾ. വിശപ്പ് കാരണം മോഷ്ടിക്കേണ്ടിവന്ന തെരേസയ്ക്ക് സമ്മാനമായി ഭക്ഷണം നൽകിയതാകട്ടെ ഇവരെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥരും. അത്ര ക്രൂരരല്ല പോലീസുദ്യോഗസ്ഥർ എന്ന് അടിക്കുറിപ്പോടെ പോലീസ് ഡിപ്പാർട്ട്മെന്റാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam