ട്രെയിനില്‍ കൊണ്ടുവരികയായിരുന്ന റിസര്‍വ്വ് ബാങ്കിന്റെ പണം ബോഗി കുത്തിത്തുറന്ന് കവര്‍ന്നു

Published : Aug 09, 2016, 11:23 AM ISTUpdated : Oct 04, 2018, 07:05 PM IST
ട്രെയിനില്‍ കൊണ്ടുവരികയായിരുന്ന റിസര്‍വ്വ് ബാങ്കിന്റെ പണം ബോഗി കുത്തിത്തുറന്ന് കവര്‍ന്നു

Synopsis

രാവിലെ 6.15ഓടെ ചെന്നൈ എഗ്‍മോറിലെത്തിയ ട്രെയിനില്‍ നിന്നാണ് കവര്‍ച്ച നടന്നത്. യാത്രാ ട്രെയിനിന്റെ അവസാനത്തെ ബോഗിയില്‍ 225 പെട്ടികളിലായി അടുക്കി വെച്ചാണ് പണം കൊണ്ടുവന്നത്. സേലത്തെ വിവിധ ബാങ്കുകളില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് ശേഖരിച്ച് ചെന്നൈയിലേക്ക് നോട്ടുകളാണ് പെട്ടികളിലുണ്ടായിരുന്നത്. കീറിയ നോട്ടുകളും പുതിയ നോട്ടുകളും ട്രെയിനിലുണ്ടായിരുന്നെന്നാണ് വിവരം.  അടച്ചുപൂട്ടി സീല്‍ ചെയ്ത ബോഗിയില്‍ സുരക്ഷാ ജീവനക്കാരൊന്നും ഇല്ലായിരുന്നു. ട്രെയിനിന്റെ വാതിലുകള്‍ തകര്‍ക്കാതെ ഒരാള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ മേല്‍ക്കൂരയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പണം സൂക്ഷിച്ച രണ്ട് പെട്ടികള്‍ പൂര്‍ണ്ണമായും കുത്തിത്തുറന്ന നിലയിലാണ്. ഇതിനകത്തുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായിട്ടുണ്ട്. കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്നാണ് വിവരം. പല സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തിയുട്ടെണ്ടന്നതിനാല്‍ എവിടെ വെച്ചാണം പണം നഷ്ടമായത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
 

PREV
click me!

Recommended Stories

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി
'ആയുധധാരികളായ സൈനികർ ഹെലികോപ്ടറിൽ നിന്ന് കപ്പലിലേക്ക്', വെനസ്വേയുടെ വമ്പൻ എണ്ണകപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വീഡിയോ പുറത്ത്