
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. മഴ കനത്തതോടെ ഡെങ്കി അടക്കം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണു മുന്നറിയിപ്പ്.
കനത്ത മഴയില്‍ പകര്‍ച്ചവ്യാധികളും പെയ്തിറങ്ങുകയാണ്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന അവസ്ഥ. മഴ തുടങ്ങിയ ഈ മാസം മാത്രം ഒന്നരലക്ഷത്തിലധികം ആളുകളാണു പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികില്‍സ തേടിയത്. ഈ മാസം രണ്ടു പേര്‍ മരിച്ചതുള്‍പ്പെട ആകെ മരണം ഏഴ്. ഈ മാസത്തെ കണക്കില്‍ ഡെങ്കി ബാധിതരുടെ എണ്ണം 693. രോഗ ബാധ സംശയിക്കുന്നവരുടെ എണ്ണം സ്ഥിരികരിച്ചവരുടെ എണ്ണത്തിന്‍റെ ഇരട്ടിയലിധികം വരും.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോഴിക്കോട്, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലാണു രോഗബാധ കൂടുതല്‍. എലപ്പനി ബാധിച്ചവര്‍ ആയിരം കവിഞ്ഞു. മരണം 41. മഞ്ഞപ്പിത്ത രോഗങ്ങളും വയറിളക്ക രോഗങ്ങളും പടരുന്നുണ്ട്. വെള്ളം കയറിയ പലയിടങ്ങളിലും രോഗ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുപെരുകി.
മാലിന്യം കലര്‍ന്നെത്തിയ വെള്ളം വിതയ്ക്കുന്ന രോഗങ്ങള്‍ വേറെയും. നാശനഷ്ടങ്ങള്‍ സംഭവിച്ചവരെത്തുന്ന ദുരിതാശ്വാസ ക്യാംപുകള്‍ പകര്‍ച്ചവ്യാധി കൂടാരങ്ങളായി മാറുമോ എന്ന ആശങ്കയുമുണ്ട്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
മാലിന്യ നീക്കം വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി . ആശുപത്രികളില്‍ പനി വാര്‍ഡുകള്‍ തുറന്നു. ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്താനും നിര്‍ദേശം ഉണ്ട്. മഴകനക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും ചെയ്താല്‍ മഴ പെയ്തിറങ്ങുന്നതോടെ ആരോഗ്യ കേരളം പനികിടക്കയിലമരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam