കാലവര്‍ഷം പാതി പിന്നിട്ടിട്ടും അണക്കെട്ടുകളില്‍ വെള്ളമില്ല; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയില്‍

By Web DeskFirst Published Jul 15, 2017, 11:25 PM IST
Highlights

ഇടുക്കി: കാലവര്‍ഷം പാതി പിന്നിട്ടിട്ടും സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വെള്ളമില്ല. ഇടുക്കി അണക്കെട്ടിലടക്കം പ്രതീക്ഷിച്ച പോലെ ജലനിരപ്പുയരാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഡാമുകളില്‍ 21 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ കാര്യം പരമദയനീയമാണ്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 30.37 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത്, ഇത്തവണ ഇത് 20.30 മാത്രമാണ്.

നിലവിലെ ജലനിരപ്പ് 2317 അടിയാണ്.കഴിഞ്ഞ വര്‍ഷം ഇതേ സമയകത്ത് 2337.7 അടിയും.2404 അടിയാണ് ഡാമിന്‍റെ സംഭരണശേഷി.മൂന്ന് ദിവസം മാത്രമാണ് ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളില്‍ കാലവര്‍ഷത്തില്‍ കാര്യമായ മഴ ലഭിച്ചത്. 436.35 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളത്. 600 ദശലക്ഷം യൂണിറ്റായിരുന്നു പ്രതീക്ഷ. കാര്യമായ മഴ ലഭിച്ചിട്ട് രണ്ടാഴ്ചയായി. ഈ സ്ഥിതി തുടര്‍ന്നാല്‍,സംസ്ഥാനത്ത് വൈദ്യുതി ഉദ്പാദനം പ്രതിസന്ധിയിലാകും.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞത് മാത്രമാണ് ഏക ആശ്വാസം. 62.96 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള ശരാശരി ദിവസ ഉപഭോഗം.വേനല്‍ക്കാലത്ത് ഇത് 80 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു. ഇതില്‍50 ദശലക്ഷം യൂണിറ്റും പുറത്ത് നിന്ന് വാങ്ങുകയാണ്. കാലവര്‍ഷം വരും ദിവസങ്ങളില്‍ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ പ്രവചനം.

ശക്തമായ മഴ വരും ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം രൂക്ഷമായ വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങും.

 

click me!