കാലവർഷം ; പാലക്കാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലർട്ട്

Published : Aug 10, 2018, 06:42 AM IST
കാലവർഷം ; പാലക്കാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലർട്ട്

Synopsis

പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. രാത്രിയിലും മഴ തുടർന്നു. റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് (10.8.2018) രാവിലെ 9 മണിക്ക് ചേരും. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്. മലമ്പുഴ ഡാമിലേക്കുള്ള ജല പ്രവാഹം കുറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ 60 cm ലേക്ക് താഴ്ത്തി. ഇന്ന് ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി നൽകിയിട്ടുണ്ട്. 

പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. രാത്രിയിലും മഴ തുടർന്നു. റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് (10.8.2018) രാവിലെ 9 മണിക്ക് ചേരും. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്. മലമ്പുഴ ഡാമിലേക്കുള്ള ജല പ്രവാഹം കുറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ 60 cm ലേക്ക് താഴ്ത്തി. ഇന്ന് ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി നൽകിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നിരീക്ഷിക്കുന്നു. പട്ടാമ്പി പാലത്തിൽ വെള്ളം കയറിയതിനാൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തി. മഴക്കെടുതി വിലയിരുത്താൻ ഇന്ന് മന്ത്രി എ.കെ.ബാലന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിലും ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ഇപ്പോൾ മഴക്ക് നേരിയ ശമനമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീരൊഴുക്കിന് ശക്തി കൂടി. അപകടസാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. 

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻറെ ശക്തി പതിൻമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഇതാദ്യമായാണ് വെള്ളച്ചാട്ടം ഇത്ര ശക്തമാകുന്നുത്. അതിരപ്പിള്ളി, വാഴച്ചാല്‍ കാടുകളില്‍ തുടർച്ചയായി മഴ പെയ്തതാണ് വെള്ളം കൂടാൻ കാരണം. ഒപ്പം പെരിങ്ങല്‍കുത്ത്, ഷോഷയാര്‍ ഡാമുകള്‍ തുറന്നുവിട്ടതും ജലനിരപ്പുയരാന്‍ കാരണമായെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അടുത്ത ഒരാഴ്ചത്തേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. അതിപ്പിള്ളി, മലക്കപ്പാറ ഭാഗത്തേക്കുളള വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ക്കിടെ ഇത് രണ്ടാം തവണയാണ് സഞ്ചാരികള്‍ക്ക് നിയന്ത്രമേർപ്പെടുത്തുന്നത്.  കക്കി ആനത്തോട് ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് കുട്ടനാട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ അതീവ ജാഗ്രതയിലാണ്.  പമ്പ അണക്കെട്ടിലും റെഡ് അലർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. 

ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെ പമ്പ നദിയിൽ ഒന്നരയടിയോളം ജലനിരപ്പ് ഉയർന്നു. ഒഴുക്കും ശക്തമായി. പമ്പാ ഡാമിൽ നിന്നുള്ള വെള്ളം കൂടി എത്തിയാൽ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയരും. ഇതോടെ വീടുകളിൽ വീണ്ടും വെള്ളം കയറും. പമ്പ നദിയുടെ ഇരുകരയിലുള്ളവർക്കും  ശബരിമല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിര്‍ദ്ദേശിച്ചു. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് കൂടാതെ അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകൾ സന്ദർശിക്കും. രാവിലെ ഒൻപതിന് തിരുവല്ലയിൽ പത്തനംതിട്ട കളക്ടറുമായി കേന്ദ്രസംഘം ചർച്ച നടത്തും. അപ്പർകുട്ടനാട് മേഖലയിലെ വിവിധ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. തുടർന്ന് കോട്ടയത്തെത്തുന്ന സംഘം കളക്ട്രേറ്റിൽ യോഗം ചേർന്ന് നാശനഷ്ടങ്ങൾ അവലോകനം ചെയ്യും. വൈക്കത്തും സംഘം സന്ദർശനം നടത്തും. 

പ്രളയക്കെടുതി നേരിടാൻ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി മോദി ഫോണിൽ സംസാരിച്ചു. സംസ്ഥാനത്തിന് 5 കോടി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും എടപ്പാടി വ്യക്തമാക്കി. കേരളത്തിന് പത്ത് കോടി രൂപയുടെ സഹായം എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം