മദ്യവിൽപന കേന്ദ്രത്തിന് വേണ്ടി പുരുഷ കൂട്ടയ്മയുടെ സമരം

By Web DeskFirst Published Feb 12, 2017, 4:24 AM IST
Highlights

തൊടുപുഴ : മൂലമറ്റത്ത് വിദേശ മദ്യ വിൽപന നിലനിർത്തണമെന്നാവശ്യപ്പെട്ട് സർവ്വകക്ഷി കൂട്ടായ്മ രംഗത്ത്. പഞ്ചായത്തിനെ മദ്യമുക്തമാക്കണമെന്ന വീട്ടമ്മമാരുടെ സമരത്തിനെതിരെയായിരുന്നു രാഷ്ടീയ പാർട്ടികളും വ്യാപാരികളും തൊഴിലാളികളുമടങ്ങുന്ന പുരുഷ കൂട്ടായ്മയുടെ വെല്ലുവിളി.

മദ്യവിൽപന നിറുത്തരുതെന്ന ആവശ്യവുമായി നേരത്തേ പൗരസമിതിയിയുടെ പേരിൽ വനിതാ കൂട്ടായ്മയെ അവഹേളിച്ച ഓട്ടോ റിക്ഷ ലോട്ടറി തൊഴിലാളികൾക്കും, ഹർത്താൽ നടത്തി രംഗത്തു വന്ന വ്യാപാരികൾക്കും, ഒരുപിടി മദ്യപാനികൾക്കുമൊപ്പമാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളും സമരവുമായി രംഗത്തെത്തിയത്. പഞ്ചായത്തിനെ മദ്യമുക്തമാക്കണമെന്ന സ്ത്രീകളുടെ ആവശ്യം ശരിയല്ലെന്നും, നാടിന്‍റെ വികസനത്തിന്  മദ്യവിൽപന ശാലയെങ്കിലും മൂലമറ്റത്ത് നില നിറുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.

മദ്യവിൽപന നിലച്ചാൽ വരുമാനം കുറയുമെന്നായിരുന്നു തൊഴിലാളികളും വ്യാപാരികളും കാരണമായി പറഞ്ഞത്. പഞ്ചായത്തിന് വികസന ഫണ്ട് കിട്ടണമെങ്കിൽ മദ്യവിൽപന വേണമെന്ന് ഭരണക്ഷി നേതാക്കളും അവകാശപ്പെട്ടു.  പ്രാദേശിക എതിർപ്പുകളുടെ പശ്ചാത്തലത്തിൽ മദ്യവിൽപനശാല കെഎസ്ഇബി ക്വാർട്ടേഴ്സിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ തങ്ങൾ മദ്യവർജ്ജനത്തിന്‍റെ ആളുകളാണെന്നുമായിരുന്നു ഏവരും അവകാശപ്പെട്ടതും.

click me!