
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂർ അഴീക്കോട് സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് തല്ലിച്ചതച്ചു. ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. അഴീക്കോട് മേനോൻ ബസാറിൽ ശനിയാഴ്ച്ച രാത്രിയിലാണ് വടക്കെ ഇന്ത്യൻ മോഡൽ ശിക്ഷാരീതി നടപ്പിലാക്കിയത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോൻ ബസാർ പള്ളിപ്പറമ്പിൽ സലാമി (47) നെ ഒരു സംഘം ആളുകൾ ചേർന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട വിചാരണ ക്കൊടുവിൽ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
സാരമായി പരിക്കേറ്റസലാം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. സംഘം ചേർന്നുള്ള മർദ്ദനത്തിൽ സലാമിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു ഇയാളുടെ ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുകളുണ്ട്. ഇയാളെ ആക്രമിച്ച സംഘം മൊബൈൽ ഫോണിൽ ചിത്രം പകർത്തി വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ പരാതിയിൻമേൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam