കൊച്ചിയിലെ സദാചാര ഗുണ്ടായിസം:  ആറ് ശിവസേനാ പ്രവര്‍ത്തകര്‍ പിടിയില്‍

Published : Mar 08, 2017, 01:27 PM ISTUpdated : Oct 05, 2018, 12:54 AM IST
കൊച്ചിയിലെ സദാചാര ഗുണ്ടായിസം:  ആറ് ശിവസേനാ പ്രവര്‍ത്തകര്‍ പിടിയില്‍

Synopsis

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസ് ചമഞ്ഞ് യുവതീ യുവാക്കളെ തല്ലിയോടിച്ച ശിവസേന പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ് സംഭവം വാര്‍ത്തയായതോടെ പ്രതികളെ തേടിയിറങ്ങി. വൈകിട്ട് ആറ് മണിയോടെ ശിവസേന ജില്ലാ നേതാവുള്‍പ്പടെ ആറുപേരെയാണ് പോലീസ് പിടികൂടിയത്.

കായലോരത്ത് വിശ്രമിക്കാനെത്തിയ യുവതീയുവാക്കളെയാണ് സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അതിക്രമം. മറൈന്‍െ്രെഡവിലേക്ക് പൊലീസിന്റെ അകമ്പടിയോടെ ജാഥയായി എത്തിയ ശിവസേനക്കാര്‍ യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിക്കുകയായിരുന്നു. ശിവസേന ജില്ലാ നേതാവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.

കുട്ടികള്‍ ഭയന്നോടുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. മര്‍ദ്ദനം അഴിച്ചുവിട്ട ശിവസേനക്കാരെ തടയാന്‍ പൊലീസ് തയ്യാറായില്ല. കായലോരത്ത് വന്നിരിക്കുന്ന യുവതീ യുവാക്കള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു ശിവസേനയുടെ ചൂരല്‍ പ്രയോഗം.  അടി കനത്തതോടെ മറ്റൈന്‍ െ്രെഡവിലെ ബഞ്ചിലും കല്‍ക്കെട്ടിലിലുമിരുന്ന യുവതീയുവാക്കള്‍ ചിതറിയോടി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗഹൃദം നടിച്ച് അപാർട്മെന്റിലേക്ക് വിളിച്ച് വരുത്തി, പാലാരിവട്ടത്ത് യുവാവിന് നേരിടേണ്ടി വന്നത് ക്രൂര മർദനം
'മണലൂരിന്‍റെ ആത്മാഭിമാനം കിറ്റുകൾക്കും നോട്ടുകെട്ടുകൾക്കും മുന്നിൽ പണയപ്പെടുത്താൻ സമ്മതിക്കില്ല': പൊലീസ് നടപടി ഭീരുത്വമെന്ന് ടി എൻ പ്രതാപൻ