ധാരണയിലെത്തും മുൻപുള്ള ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയ പ്രസ്താവനകളിൽ ഇറാൻ രോഷം പ്രകടിപ്പിച്ചു. മാന്യമായ പരിഹാരത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് പറയുമ്പോഴും, ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ അതോറിറ്റിക്ക് അമേരിക്ക വിലക്കേർപ്പെടുത്തുകയും ആക്രമണം പുനരാരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ധാരണയിലെത്തും മുൻപ് ഏകപക്ഷീയ പ്രസ്താവനകൾ നടത്തുന്ന ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ ചൊടിച്ച് ഇറാൻ.യുറേനിയം ശേഖരം നശിപ്പിക്കുമെന്ന പ്രസ്താവനയാണ് രോഷത്തിന് കാരണം. മാന്യമായ പരിഹാരത്തിനെങ്കിൽ തയാറാണെന്ന് ഇറാൻ പ്രസിഡണ്ട് പറഞ്ഞു.ഹോർമൂസ് നിയന്ത്രിക്കാനുള്ള ഇറാന്റെ അതോറിറ്റിക്ക് അമേരിക്ക വിലക്കേർപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ, ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കത്തിന് ഇറാൻ ഒരുക്കങ്ങൾ തുടങ്ങി.

ധാരണയിൽ ഉടൻ തീരുമാനമെന്ന രീതിയിലായിരുന്നു ഇന്നലെ ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. പിന്നീട് തീരുമാനമൊന്നും ഇല്ല. ആണവ വിഷയം ഇപ്പോൾ ചർച്ച ചെയ്യില്ലെന്നാണ് ഇറാൻ നിലപാടെന്നിരിക്കെ, യുറേനിയം ശേഖരം ഇറാന്റെ സഹായത്തോടെ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാം വെറുതെ പറയുകയാണെന്ന് ഇറാൻ മാധ്യമങ്ങളും, ആണവ വിഷയത്തിൽ ഇപ്പോൾ ചർച്ചയേ ഇല്ലെന്ന് ഇറാൻ നേതാക്കളും.

ധാരണയ്ക്ക് തയാറായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്നാണ് അമേരിക്കൻ യുദ്ധ കാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ പുതിയ പ്രസ്താവന. മാന്യമായ രീതിയിലാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ തയാർ എന്ന് ഇറാൻ പ്രസിഡണ്ട് പറഞ്ഞു. ധാരണകൾക്ക് ശ്രമം തുടരുന്നതിനിടെയാണ് ഹോർമൂസിൽ ഇറാൻ രൂപീകരിച്ചപേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതേറിറ്റിക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്. സമാധാന ധാരണ ഉടനെയുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കത്തിന് ഇറാൻ നടത്തുന്ന ഒരുക്കം. പ്രത്യേക ദൗത്യസേന രൂപീകരിച്ചു. മധ്യസഥരായി നിൽക്കുമ്പോഴും ഇറാന് എണ്ണ കയറ്റുമതിക്കുള്ള വഴികൾ തുറന്നിട്ടിരിക്കുകയാണ് പാക്കിസ്ഥാൻ. ചൈനയിലേക്ക് റെയിൽ വഴിയുള്ള എണ്ണ കയറ്റുമതി ഇറാൻ മൂന്നിരട്ടിയാക്കി.